എവിടെ വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്;അഡ്വ. നിവേദിത

ഗുരുവായൂർ:എവിടെ വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന് ബിജെപി ജില്ല പ്രസിഡൻ്റ് അഡ്വ. നിവേദിത.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഗുരുവായൂരിൽ വോട്ട് എന്നത് അദ്ദേഹത്തെ അപമാനിക്കുവാനായി ഉപയോഗിക്കുന്ന അനിൽ അക്കരയുടെയും പാർട്ടിയുടെയും സഖ്യകക്ഷികളുടെയും ഒന്നും കുശുമ്പ് അദ്ദേഹത്തിന്റെ വോട്ട് എവിടെ ചെയ്യണം എന്ന തീരുമാനത്തെ തടസ്സം ചെയ്യില്ല എന്നു അഡ്വ.നിവേദിത പറഞ്ഞു.സുരേഷ്‌ഗോപിയെ കുമ്പിടി എന്ന് അധിഷേപിച്ചതിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും യുപിഎ കാലഘട്ടത്തിൽ നടന്നിരുന്ന കള്ളവോട്ട് അനുഭവം വെച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നരേന്ദ്രമോദി സർക്കാരിന്റെ കാലഘട്ടത്തിലെ പ്രവർത്തനങ്ങളെ വിലയിരുത്തരുത് എന്നും അവർ പത്രകുറിപ്പിലൂടെ അറിയിച്ചു.ഫോം 8, ഫോം 8A ഫോംമും ഇലക്ഷൻ കമ്മീഷൻ ഓൺലൈനിൽ വെച്ചിരിക്കുന്നത് അർഹമായവർക്ക് ഉപയോഗിക്കാൻ തന്നെയാണ് എന്നും അവർ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *