ചാവക്കാട്:ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ജാഥയും പോസ്റ്റോഫീസ് ധർണയും സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗവും ഗുരുവായൂർ എം എൽ എ യും മായ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ പ്രസിഡണ്ട് കെ.എം അലി സ്വാഗതം പറഞ്ഞു. എഐടിയുസി മണ്ഡലം സെക്രട്ടറി എ. സതീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് കെടിയു ഏരിയാ സെക്രട്ടറിയും ചാവക്കാട് മുൻസിപ്പൽ ചെയർമാനും മായ എ.എച്ച് അക്ബർ, കർഷക സംഘം ഏരിയാ സെക്രട്ടറി മാലിക്കുളം അബ്ബാസ് ,എം.ആർ രാധാകൃഷ്ണൻ,സി പി എം ചാവക്കാട് ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ , മണത്തല ലോക്കൽ സെക്രട്ടറി മഹീന്ദ്രൻ, റീന കരുണൻ,നൗഷാദ്,ഹസ്സൻ മുബാറക്ക്, ഷാജി നിഴൽ എന്നിവർ സംസാരിച്ചു. മുൻസിപ്പൽ കോർഡിനേഷൻ കൺവീനർ കെ.സി സുനിൽ നന്ദി പറഞ്ഞു
ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം; സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് ജാഥയും പോസ്റ്റോഫീസ് ധർണയും സംഘടിപ്പിച്ചു
