ഗുരുവായൂരിൽ ഫാം ഫെഡ് തട്ടിപ്പ്;മുന്നൂറോളം പേരിൽ നിന്നായി 50 കോടിയുടെ തട്ടിപ്പ്നടത്തിയതായി ആരോപണം

ഗുരുവായൂർ: ഗുരുവായൂരിലും ഫാം ഫെഡ് തട്ടിപ്പ്. മുന്നൂറോളം പേരിൽ നിന്നായി 50 കോടി യിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് 14 പരാതികളാണ് ഗുരുവായൂർ ടെമ്പിൾ പോലീസിൽ ലഭിച്ചത്. പരാതിയുടെ അടിസ്‌ഥാനത്തിൽ ടെമ്പിൾ പോലീസ് കേസെടുത്തു.സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊ സൈറ്റി ലിമിറ്റഡ് എന്ന സ്‌ഥാപനത്തിന്റെ കിഴക്കേനടയിലെ റെയിൽവേ ഗേറ്റിനു സമീപം ആർ. വി. ടവറിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിനെതിരേയാണ് പരാതി. നാലുവർഷം മുമ്പ് പ്രവർ ത്തനമാരംഭിച്ച ബ്രാഞ്ച് 12.5 ശ തമാനം പലിശ വാഗ്ദാനം ചെ യ്‌ത് ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മുന്നൂറോളം പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു. കഴിഞ്ഞ ആറുമാസം മുമ്പ് വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നു. ബ്രാഞ്ച് പ്രവർത്തനമാരംഭി ക്കുമ്പോൾ 11 ജീവനക്കാരുണ്ടാ യിരുന്നതിൽ ഇപ്പോൾ ഏഴു ജീ വനക്കാർ മാത്രമാണുള്ളത്. ആ റുമാസമായി ശമ്പളം ലഭിച്ചിട്ടി ല്ലെന്ന് ഇവർ പറയുന്നു. കെട്ടിട വാടകയും മുടങ്ങിയതിനാൽ സ്ഥാപനം അടച്ചിട്ടിരിക്കുകയാ ണ്. കാലാവധി അവസാനിച്ചിട്ടും നിക്ഷേപത്തുകയായ 24 ല ക്ഷം രൂപയും പലിശയും നൽ കിയില്ലെന്ന കവടിയാർ സ്വദേ ശിയുടെ പരാതിയുടെ അടി സ്ഥാനത്തിൽ ചെയർമാൻ സി. രാജേഷ് പിള്ള, മാനേജിംഗ് ഡ യറക്ടർ അഗിൻ ഫ്രാൻസിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കഴിഞ്ഞ ദി വസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെയാണ് പരാതിക്കാർ രംഗത്തെത്തിയത്. ഇതുവരെ അഞ്ചു കോടിയുടെ തട്ടിപ്പ് നട ന്നുവെന്ന പരാതി ലഭിച്ചതായി ടെമ്പിൾ എസ്.എച്ച്.ഒ. ജി. അജ യകുമാർ പറഞ്ഞു. തവണകളാ യി 55 ലക്ഷം നൽകിയിട്ട് മുതലും പലിശയും ലഭിക്കാത്ത അവസ്ഥയാണെന്ന് ഗുരുവായൂർ സ്വദേശി കൃഷ്‌ണദാസ് പറഞ്ഞു. കേന്ദ്രസർക്കാർ രജി സ്ട്രേഷനോടെ പ്രവർത്തിക്കുന്ന സംസ്ഥ‌ാനത്തെ ആദ്യ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റി എന്ന പ്രചാരണത്തോടെ 2008 ലാണ് സംസ്ഥാന വ്യാപകമായി സ്‌ഥാപനം പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് 15 ബ്രാഞ്ചുകളും ചെന്നൈയിൽ ഒരെണ്ണവുമുണ്ട്. സംസ്ഥാനത്ത് ഒട്ടാകെ 450 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സ്ഥാപനം ഗുരുവായൂരിൽ നിന്ന് 50 കോടി തട്ടിയെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *