പുന്നയൂർക്കുളം: രാമരാജ സ്കൂളിൽ റംസാൻ വിരുന്നും സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. പി.ടി.എ പ്രസിഡന്റ് എൻ ജി വിനികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപകൻ എം രാജീവ് സ്വാഗതം പറഞ്ഞു.ശിഹാബുദ്ദീൻ അസ്ഹരി (ഖത്തീബ് പുലാക്കാട്ട് ജുമാ മസ്ജിദ് പുന്നയൂർ) മുഖ്യപ്രഭാഷണം നടത്തി റംസാൻ സന്ദേശം കൈമാറി. സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്കും ‘ന്യൂമാത്‌സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുമുള്ള പുരസ്കാരങ്ങൾ സ്കൂൾ മാനേജർ ഡോ. സി ജി നന്ദകുമാർ വിതരണം ചെയ്തു.
പ്രവാസി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം, എസ് എസ് ജി കൺവീനർ രാമദാസ്, മദർ പി.ടി.എ പ്രസിഡന്റ് ശബ്ന എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി കബീർ നന്ദി പറഞ്ഞു
പുന്നയൂർക്കുളം രാമരാജ സ്കൂളിൽ റംസാൻ വിരുന്ന്
