കട്ടപ്പന:ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച നിലയിൽ.കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് മരിച്ചത്.കട്ടപ്പന റൂറൽ ഡെവലപ്മെൻ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പടിക്കെട്ടുകൾക്ക് സമീപം വെള്ളിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ സമീപത്തെ താമസക്കാരാണ് കണ്ടത്.തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകായിരുന്നു. നിക്ഷേപതുക തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട് ബാങ്കുമായി തർക്കം നിലനിൽക്കെയാണ് ആത്മഹത്യ.കട്ടപ്പനയിൽ വ്യാപര സ്ഥാപനം നടത്തുന്ന സാബുവിന് 25 ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു.ഈ പണം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ച് മാസംതോറും നിശ്ചിത തുക നൽകാമെന്നായിരുന്നു ബാങ്കിന്റെ മറുപടി. ഇതനുസരിച്ച് പണം നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച ഭാര്യയുടെ ചികിത്സക്ക് വേണ്ടി കൂടുതൽ പണം ആവശ്യപ്പെട്ട് സാബു ബാങ്കിലെത്തിയിരുന്നു.എന്നാൽ ബാങ്ക് നിഷേധിക്കുകയായിരുന്നു. തുടർന്ന് വലിയ തർക്കങ്ങൾ ഉണ്ടായതായും പറയുന്നു.
ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ചു
