അഷ്ടപദി ആചാര്യൻ ജനാർദ്ദനൻ നെടുങ്ങാടിക്ക് ഗുരുവായൂരിന്റെ സ്മരണാജ്ഞലി

ഗുരുവായൂർ:അഷ്ടപദി എന്ന ജയദേവ ഗീതത്തിനായി സ്വയം ജീവിതം സമർപ്പിച്ച ആചാര്യ മഹിമ ജനാർദ്ദനൻ നെടുങ്ങാടിയുടെ ആറാംചരമവാർഷിക ദിനത്തിൽ അനുസ്മരണ സമിതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിന്റെ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു മമ്മിയൂർജനാർദ്ദനൻ നെടുങ്ങാടി സ്മാരക പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് മുൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവും,ക്ഷേത്രം .ഡെപ്യൂട്ടി അഡ്മിനിസ്ട്രറുമായ കെ.പി.കരുണാകരൻ ഉൽഘാടനം ചെയ്തു. സ്മാരക ട്രസ്റ്റ് സാരഥിയും നെടുങ്ങാടിയുടെ മകനും മുൻ ഗുരുവായൂർദേവസ്വം മാനേജരുമായ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്മാരക സമിതി ചെയർമാനും, ദേവസ്വം അഷ്ടപദി അദ്ധ്യാപകനും , നെടുങ്ങാടി മുഖ്യ ശിക്ഷ്യനുമായ ഗുരുവായൂർ ജോതിദാസ്അഷ്ടപദി ആലാപനത്തിലൂടെ ചടങ്ങിന് സമാരംഭം കുറിച്ചു.. മുൻ നഗരസഭ ചെയർമാൻ എം. രതി ടീച്ചർ മുഖ്യ അനുസ്മരണം നടത്തി. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. വിവിധ കലാകാരന്മാരായ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശ്, രാജേഷ് പുതുമന ,വടക്കേപ്പാട്ട് കൃഷ്ണകുമാർ ,, ഹരികൃഷ്ണൻ ഗുരുവായൂർ, പ്രദീപ് വടക്കേപ്പാട്ട് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. നേരത്തെ അലങ്കരിച്ച കമനീയ ജനാർദ്ദനൻ നെടുങ്ങാടി ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, പ്രാർത്ഥനാഗീതവുമുണ്ടായി.സദസ്സിൽ പഠന കേന്ദ്രം വിദ്യാർത്ഥികളും ,ജനാർദ്ദനൻ നെടുങ്ങാടി ശിഷ്യരും തുടർച്ചയായി അഷ്ടപദി ആലാപനവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *