അപകടം അരികെ… തൊഴിയൂർ ഹൈസ്കൂൾ റോഡിൽ കാടുപിടിച്ച് ഇലക്ട്രിക് പോസ്റ്റ്

അഞ്ഞൂർ: അപകട ഭീക്ഷണി ഉയർത്തി തൊഴിയൂർ ഹൈസ്കൂൾ റോഡിൽ കാടുപിടിച്ച് ഇലക്ട്രിക് പോസ്റ്റ്.
നമ്പീശൻപടി സെന്ററിൽ നിന്ന് ഹൈസ്കൂളിലേക്ക് പോകുന്ന റോഡിലാണ് അപകടകരമായ രീതിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ വള്ളി പടർപ്പുകൾ കാടുപിടിച്ചു കിടക്കുകയാണ്.നിരവധി വിദ്യാർത്ഥികൾ കടന്നു പോകുന്ന  റോഡാണിത്. വിദ്യാർത്ഥികൾക്കും ഈ വഴിയാത്രക്കാർക്കും വൈദ്യുതാഘാതം ഏൽക്കാനും സാധ്യത ഏറുന്നു.കെ എസ് ഇ ബി അധികൃതർ അടിയന്തിര നടപടിയെടുക്കണമെന്നാണ്നാട്ടുകാരുടെ ആവിശ്യം

Leave a Reply

Your email address will not be published. Required fields are marked *