കോട്ടപ്പടി കാളികുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽഊട്ടുപുര സമർപ്പണം

കോട്ടപ്പടി: കാളികുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പണം ശിവഗിരി മഠം ട്രസ്റ്റ് അംഗം പ്രബോധ തീർത്ഥ സ്വാമികൾ നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് വി എ ഗോപി അധ്യക്ഷത വഹിച്ചു.
രാധാകൃഷ്ണ കുറിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി എസ് പ്രേമാനന്ദൻ ആമുഖ പ്രഭാഷണം നടത്തി. എം.വി രമേഷ്കുമാർ,നീതു പ്രമ്പിൻ, സത്യൻ കോട്ടപ്പടി,പി.കെ മോഹനൻ, സതീഷ് പറത്തിൽ, സതീഷ് തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *