ചാവക്കാട് നഗരസഭ പാലയൂർ അർബൻ ഹെൽത്ത് ഏൻഡ് വെൽനസ് സെന്ററിൽ യോഗ പരിശീലനത്തിന് തുടക്കമായി

ചാവക്കാട് :നഗരസഭയുടെ അർബൻ ഹെൽത്ത് ഏൻഡ് വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തെക്കൻ പാലയൂരിൽ യോഗ പരിശീലന പരിപാടിക്ക് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബുഷറ ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതം ആശംസിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാമുകുമാർ കെ, വാർഡിലെ നിരവധി വനിതകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഇത് പ്രദേശവാസികൾക്ക് യോഗയുടെ പ്രയോജനങ്ങൾ മനസ്സിലാക്കാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *