കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി

പുന്നയൂർക്കുളം : കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി. മേൽശാന്തി പ്രാഭാകരൻ ആറ്റുപുറം മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്ന് വൈകീട്ട് പരൂർ ശിവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന നാട്ടുതാലം ക്ഷേത്രത്തിൽ സമാപിക്കും. ബുധനാഴ്ച വൈകീട്ട് 6.30 ന് യുവിയുടെ നേതൃത്വത്തിൽ ശ്രീസരസ്വതി ബാലഗോകുലം അവതരിപ്പിക്കുന്ന കലാസന്ധ്യ, വ്യാഴാഴ്ച ജി.സി.സി.യുവിയുടെ നേതൃത്വത്തിൽ ശ്രീരുദ്ര കൊടുങ്ങല്ലൂർ അവതരിപ്പിക്കുന്ന നാടൻപാട്ട്,വെള്ളിയാഴ്ച രാത്രി ദേശകൂട്ടം കലാസമിതിയുടെ നേതൃത്വത്തിൽ ബ്ലൂമാക്സ് ചാലക്കുടി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും.
ശനിയാഴ്ച വേല ദിവസം രാവിലെ പറവെപ്പ്,പ്രസദ ഊട്ട്., വൈകീട്ട് 6 മുതൽ വേല കയറ്റം എന്നിവ നടക്കും. 11 ആഘോഷ സമതികളുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്സവ വരവിൽ 200 തിറ പൂതൻ, 75 ൽ പരം കരിങ്കാളി, തെയ്യം, നാടൻ കലാരൂപങ്ങൾ,കാവിടി എന്നിവ അണിചേരും. രാത്രി 9ന് ഐശ്വര്യ കലാസാംസ്കാരിക സമതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നവോദയ അവതരിപ്പിക്കുന്ന സുകുമാരി നാടകം, രാത്രി 12 ന് പതിനെട്ടാം കർമ്മം,ഞായറാഴ്ച രാവിലെ 7 ന് ലേലം എന്നിവ ഉണ്ടാകും.
ഉത്സവത്തിൻ്റെ ഭാഗമായി ശനിയാഴ്ച ഉച്ചക്ക് 3 മുതൽ വൈകീട്ട് 7.30 വരെ ഗുരുവായൂർ പൊന്നാനി സംസ്ഥാന പാത ആറ്റുപുറം മുതൽ പുന്നൂക്കാവ് വരെ ഗാതഗത നിയന്ത്രണം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *