തൃശൂർ:സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപി അംഗത്വമെടുത്തു. നാട്ടികയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാകുമെന്ന് സൂചന.കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ബിജെപിയിലേക്ക് എത്തിയത്. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ അദ്ദേഹത്തിന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ അംഗത്വം നല്കി. ബി ജെ പി നേതാക്കളായ അഡ്വ.ബി. ഗോപാലകൃഷ്ണൻ, അഡ്വ.കെ. കെ അനീഷ്കുമാർ, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
സിസി മുകുന്ദൻ എംഎൽഎ ബിജെപിയിൽ; നാട്ടികയിൽ സ്ഥാനാർത്ഥിയാകും
