കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ, വടക്കേക്കാട്,അഞ്ഞൂർ യൂണിറ്റുകൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി

വടക്കേക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ, വടക്കേക്കാട്,അഞ്ഞൂർഎന്നീ യൂണിറ്റുകൾ സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. നാരങ്ങാടി കയറ്റത്തുനിന്ന് ആരംഭിച്ച പ്രകടനം വടക്കേക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ്ണ
നാരങ്ങാടി യൂണിറ്റ് പ്രസിഡണ്ട് എ.കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വടക്കേക്കാട് യൂണിറ്റ് പ്രസിഡണ്ട് ഷാജൻ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേന യൂസർ ഫീ മാലിന്യ തോതനുസരിച്ച് ക്രമീകരിക്കുക,തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക,ട്രേഡ് ലൈസൻസ് പുതുക്കുന്നതിൽ അനാവശ്യമായ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ധർണ്ണയിൽ അഞ്ഞൂർ യൂണിറ്റ് പ്രസിഡണ്ട് ലിയോൺ, വൈലത്തൂർ യൂണിറ്റ് സെക്രട്ടറി റോയ് പാലത്തിങ്കൽ,വൈസ് പ്രസിഡണ്ട് സുനിൽ വൈലത്തൂർ,അഞ്ഞൂർ യൂണിറ്റ് ട്രഷറർ  രാജു വാഴപ്പുള്ളി എന്നിവർ സംസാരിച്ചു.തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.മൂന്ന് യൂണിറ്റുകളിലെയും വ്യാപാരികൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *