കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം

ചാവക്കാട്:ഡിസംബർ 1 കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് ബിജെപി ബ്ലാങ്ങാട് 148 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും കൊടിമരം സ്ഥാപിക്കലും സംഘടിപ്പിച്ചു. കൺവീനർ വിജീഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഗണേഷ് ശിവജി പതാക ഉയർത്തി.വാർഡ് മെംബറും ബിജെപി ചാവക്കാട് മണ്ഡലം ജനറൽ സെക്രട്ടറിയുമായ ബോഷി ചാണാശ്ശേരി മുഖ്യപ്രഭാഷണം നടത്തി.കർഷക മോർച്ച ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വിനോദ് പണിക്കശ്ശേരി പുഷ്പാർച്ചന നടത്തി. ബ്ലാങ്ങാട് സെൻ്ററിൽ നടന്ന ചടങ്ങിന് ഗണേഷ് മാണിവിഗ്രഹം,മുരളി എം.കെ,സുധി പ്രണവം, ശ്യാംലാൽ,ശ്രീജിത്ത്,ലയേഷ്,രതീഷ്,പ്രസന്നൻ വി.ആർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *