പുന്നയൂർകുളം :വയോജന സംഘടനയായ വയോമിത്ര ക്ലബ്ബിന്റെ മൂന്നാം വാർഷിക പൊതുയോഗം കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ സാംസ്‌ക്കാരിക കേന്ദ്രത്തിൽ വെച്ചു നടത്തി.
പ്രസിഡണ്ട് സി. കെ.ഷണ്മുഖൻ അധ്യക്ഷതവഹിച്ചു.
വയോജനങ്ങൾക്ക് പ്രത്യാക വകുപ്പ് നട പ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന യെ യോഗം സ്വാഗതം ചെയ്തു,
എഴുത്ത്കാരും ക്ലബ് അംഗങ്ങളുമായ അബ്‌ദുൾ പുന്നയൂർകുളം,അലി കണ്ണത്തേ യിൽ, എന്നിവരെ രക്ഷാധികാരി ഉമ്മർ അറക്കൽ ആദരിച്ചു.
എം.വി.ജോസ്,വി. കെ.ജോർജ്,പി. രാജൻ,സി.എൽ ഷാജു,സുശീല കൊച്ചു ണ്ണി,എന്നിവർ പ്രസംഗിച്ചു,
സെക്രട്ടറി കെ. വേണു വാർഷിക റിപ്പോർട്ടും, ട്രഷറർ പി.എൽ. ഫ്രാൻസിസ് കണക്കും അവതരിപ്പിച്ചു,
ഭാരവാഹികളായി പി.ഗോപാലൻ,ഉമ്മർ അറക്കൽ,എം. വി.ജോസ്, വി.കെ.ജോർജ്, ഉദയൻ നായർ, (രക്ഷാധികാരികൾ ),
സി. കെ.ഷണ്മുഖൻ (പ്രസിഡണ്ട് ),കെ. കെ. സുരേഷ് (സെക്രട്ടറി ),കെ.വേണു (ട്രഷറർ ), ലീല ടീച്ചർ (വൈസ് പ്രസിഡണ്ട് ), പി. രാജൻ,സുശീല കൊച്ചുണ്ണി, (ജോ :സെക്രട്ടറിമാർ ),
പി. എൽ. ഫ്രാൻസിസ്,ദിവാകരൻ പനന്തറ, (ഓഡിറ്റർ മാർ ),
എന്നിവരെയും17പേരെ എക്സി:മെമ്പർമാരായും തിരഞ്ഞെടുത്തു,
വായോജനങ്ങളുടെ കലാ പ്രകടനവും നടത്തി,
വയോമിത്ര ക്ലബ്ബ് വാർഷിക പൊതുയോഗം
