ബിഎംഎസ് പുന്നയൂർക്കുളം യൂണിറ്റ് പഠനോപകരണ വിതരണം നടത്തി

പുന്നയൂർക്കുളം:തൃശൂർ ജില്ല ജനറൽ മസ്ദൂർ സംഘം പുന്നയൂർക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ കിറ്റ് വിതരണം നടത്തി.
യൂണിറ്റ് പരിധിയിലെ ഒന്നു മുതൽ 7 വരെയുള്ള സ്കൂളിലെ . തിരഞ്ഞെടുത്ത കുട്ടികൾക്കാണ് സ്കൂൾബാഗ്, നോട്ടുബുക്ക്, പെൻ, പെൻസിൽ എന്നിവ അടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. യൂണിയൻ തൊഴിലാളി മെമ്പർമാർക്ക് കിട്ടുന്ന തുച്ഛമായ വേതനത്തിൽ നിന്നും നിശ്ചിത  തുക മാറ്റിവെച്ചാണ് എല്ലാവർഷവും ഇതിനുവേണ്ടിയുള്ള തുക സമാഹരിക്കുന്നത്. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് കെ.ജി കരുണാകരമേനോൻ സ്മാരക ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടി ബി എം എസ് ഗുരുവായൂർ മേഖല അധ്യക്ഷൻ ജയതിലകൻ ഉദ്ഘാടനം ചെയ്തു. ആർ എസ് എസ്. സംഘചാലക് പി എൻ മുരളീധരൻ പഠനോപകരണ വിതരണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് കെ ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. രാമരാജ സ്കൂൾ അധ്യാപകൻ കെ ആർ  അനീഷ്  മുഖ്യപ്രഭാഷണം നടത്തി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനിതാ ധർമ്മൻ, സീനസുരേഷ്, ഷിമോദ്, ബിഎംഎസ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ ഗോപി, മിനി സുബ്രഹ്മണ്യൻ, എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പി കെ അറമുഖൻ സ്വാഗതവും
രാജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *