പുന്നയൂർക്കുളം:അണ്ടത്തോട് കാട്ടുപുറം വേട്ടേക്കരൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ട് മഹോത്സവം പന്തീരായിരത്തോടുകൂടി ആഘോഷിച്ചു.പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 9 മുതൽ 11 മണി വരെ ഗുരുവായൂർ മഞ്ചരീസ് ചെയർപേഴ്സൺ അമ്പിളി സോമന്റെ നേതൃത്വത്തിൽ ആത്മീയ പ്രഭാഷണം നടന്നു.അമ്പിളി സോമൻ സമൂഹത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ സദസ്സിൽ വിശദീകരണം നടത്തി. തുടർന്ന് പാട്ടിന് കൂറയിടൽ, ഉച്ചപ്പാട്ട്, പ്രസാദ ഊട്ട്, വൈകിട്ട് ആറുമണിക്ക് ഡബിൾ തായമ്പക,നിറമാല,ദീപാരാധന, അത്താഴപൂജ എന്നിവയും ഉണ്ടായി. ക്ഷേത്രം തന്ത്രി കരുവാട്ട് ഭട്ടത്തിരിപ്പാട്, മേൽശാന്തി ചേലക്കര താമരശ്ശേരി മനക്കൽ മാധവൻ ഭട്ടതിരി തുടങ്ങിയവർ പൂജകൾക്ക് നേതൃത്വം നൽകി.രാത്രി 7.30ന് ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ആൽത്തറക്കൽ നിന്ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിച്ച് മേളത്തോടുകൂടി ക്ഷേത്രത്തിൽ വന്ന് ഈടും കൂറും ചവിട്ടൽ, കളപ്രദക്ഷിണം, കളപൂജ, കളം മായ്ക്കൽ തുടർന്ന് പന്തീരായിരം നാളികേരം എറിഞ്ഞുടക്കുന്നതോടുകൂടി വേട്ടക്കാരൻ പാട്ടിന് സമാപനമായി. കാരുക്കുറ രാമചന്ദ്രൻ നായർ പന്തീരായിരം ഉടക്കുന്നതിനും, കല്ലാട്ട് രാമ കുറുപ്പും സംഘവും കളമെഴുത്തിനും, രാജപ്പൻമാരാരും സംഘവു മേളത്തിനും നേതൃത്വം നൽകി. പരിപാടികൾക്ക് ആഘോഷ കമ്മിറ്റി പ്രസിഡണ്ട് മാധവൻ കറുത്തേടത്ത്, സെക്രട്ടറി വി സി ജയരാജ്,പാരമ്പര്യ ട്രസ്റ്റി വി.എ രാജൻ, ചെയർമാൻ ചന്ദ്രൻ തട്ടകത്ത്, എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
കാട്ടുപുറം വേട്ടേക്കരൻ ക്ഷേത്രത്തിൽ പാട്ട് മഹോത്സവവും ഭക്തി പ്രഭാഷണവും
