ഗുരുവായൂർ ഉത്സവം; ഹരിത ചട്ടം പാലനത്തിന് ഗ്രീൻ വോളണ്ടിയർമാർ രംഗത്ത്

ഗുരുവായൂർ: ഇന്നു മുതൽ മാർച്ച് 1 വരെ നടക്കുന്ന ഗുരുവായൂർ ഉത്സവം ഹരിത ചട്ടം പാലിച്ച് നടത്തുന്നതിനും, സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി
നഗരസഭയുടെ വിവിധ ഇടങ്ങളിൽ കോളേജുകളിലെ
എൻ എസ് എസ് വോളണ്ടിയർമാരെ നിയോഗിച്ചു.ഗ്രീൻ വോളണ്ടിയർ മാർക്ക്
നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ജഴ്സി വിതരണം ചെയ്തു.വൈസ് ചെയർപേർസൺ അനീഷ്മഷനോജ്,
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ മാരായ
എ.എം ഷഫീർ,ഷൈലജ സുധൻ,
എ.എസ് മനോജ്,ബിന്ദു അജിത് കുമാർ,
സായിനാഥൻ മാസ്റ്റർ, സെക്രട്ടറി എച്ച് അഭിലാഷ് കുമാർ,
മുനിസിപ്പൽ എഞ്ചിനീയർ ഇ ലീല ,
ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ,
കൗൺസിലർമാർ,
ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *