വടക്കേകാട്:മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്ര കലാസമിതി ഏർപ്പെടുത്തിയ 20-ാമത് കലാപുരസ്ക്കാര ങ്ങൾക്കായി തായമ്പക കലാകാരനും കലാമണ്ഡലം റിട്ട. അധ്യാപകനുമായ പ്രൊഫ. രാജൻ ഗുരുവായൂർ (വില്ലിൽമേൽ തായമ്പക) കളംപാട്ട് കലാകാരൻ ചൂണ്ടൽ സുധർമ്മൻ (നാഗപാട്ട്) ഗായകനും മലവാഴി തോറ്റം കലാകാരനുമായ മണികണ്ഠൻ പെരുമ്പടപ്പ് (മരം കൊട്ടിപാട്ട്), സാമൂഹിക പ്രവർത്തകനും ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളുടെ നേതൃസ്ഥാനിയനുമായ രാജേഷ് നമ്പാത്ത് എന്നിവരെ തിരഞ്ഞെടുത്തു.പൊന്നാട, പ്രശംസാപത്രം ശിൽപ്പം, ജന്മനക്ഷത്ര വൃക്ഷതൈ, ദക്ഷിണ എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം. പഞ്ചവാദ്യകലാകാരൻ ഉണ്ണി കല്ലൂർ (ചെയർമാൻ) ചിത്രകാരൻ സുധീഷ് കണ്ടമ്പുള്ളി,തായമ്പക കലാകാരൻ കലാമണ്ഡലം രാഹുൽ കാണിപ്പയ്യൂർ, ക്ഷേത്രകലാസംഘാടകൻ പന്തായിൽ ബ്രഹ്മാനന്ദൻ എന്നിവർ അടങ്ങിയ ജ്യൂറിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത്. മാർച്ച് 20 വെള്ളിയാഴ്‌ച വൈകീട്ട് 6ന് ക്ഷേത്രത്തിലെ താലപ്പൊലി ദിനത്തിൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും സാംസ്ക്‌കാരിക പ്രവർത്തകനുമായ ഇ.എം. സതീശൻ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.ക്ഷേത്രം ചെയർമാൻ പി.രാധാകൃഷ്‌ണൻ അധ്യക്ഷത വഹിക്കും. കലാനിരൂപകൻ എം.സി. രാജനാരായണൻ മുഖ്യപ്രഭാഷണം നടത്തും. ആധ്യാത്മിക, സാഹിത്യ സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും. തുടർന്ന് അവാർഡിനായി തിരഞ്ഞെടുത്ത കലകളും അരങ്ങേറുമെന്ന് ഭാരവാഹികളായ കെ.എം ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്),വികാസ് ഇടക്കാട്ട് (സെക്രട്ടറി),എം.എസ്. അശോകൻ( ട്രഷറർ) എന്നിവർ അറിയിച്ചു
20-മത് ഉമാമഹേശ്വര കലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
