പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം 23 ന്. വിപുലമായ ക്രമീകരണങ്ങളോടെ ദേവസ്വം…

ഗുരുവായൂർ:പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം നവംബർ 23ന് ആഘോഷിക്കും. ഏകാദശിയോടനുബന്ധിച്ച് വിപുലമായ ക്രിമീകരങ്ങളാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്.ഏകാദശി ദിവസം വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് അന്ന ലക്ഷ്മി ഹാളിൽ പതിവുപോലെയും അതിനോട് ചേർന്നുള്ള പ്രത്യേക പന്തലിൽ ബുഫെ സമ്പ്രദായത്തിലും ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലും
രാവിലെ 9 മണി മുതൽ ആരംഭിക്കും. പ്രസാദ ഊട്ടിനുള്ള വരി 2 മണിക്ക് അവസാനിപ്പിക്കും. തുടർന്ന് ബുഫെ രീതിയിൽ പന്തലുകളിൽ നൽകും.
ഏകാദശി ദിവസം രാത്രി 12 മണി മുതൽ ക്ഷേത്ര നട കാലത്ത് അടക്കുന്നതു വരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി പണ സമർപ്പണത്തിനായി ഭക്തർക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വരിയിരിക്കാം. ദ്വാദശി ദിവസം കാലത്ത് 8 മണി വരെ മാത്രമേ ദർശന സൗകര്യം ഉണ്ടാകു. പതിവ് പൂജകൾക്ക് ശേഷം ഭക്തർക്ക് വൈകുന്നേരം ക്ഷേത്ര ദർശന സൗകര്യം ഉണ്ടാകും. ദ്വാദശി ഊട്ട് അന്ന ലക്ഷ്മി ഹാളിലും അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തലിലും രാവിലെ 7 മുതൽ 11 വരെ ഉണ്ടാകും.ഏകാദശി, ദ്വാദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാകില്ല.ഗുരുവായൂർ ഏകാദശി ദിവസമായ നവംബർ 23 ന് ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഉണ്ടാകും. രാവിലെ 6 മുതൽ 2 മണി വരെ വി.ഐ.പി ദർശനം ,പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞുള്ള ദർശനം എന്നിവ ഉണ്ടാകില്ല.പ്രാദേശികം, സീനിയർ സിറ്റിസൺ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *