ചാവക്കാട്: നഗരസഭ ബസ് സ്റ്റാൻഡിന് സമീപം ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിനോട് ചേർന്ന് ചാവക്കാട് നഗരസഭ സ്ഥാപിച്ച മലിന ജല സംസ്ക്കരണ പ്ലാന്റിന്റെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. 15-ാം വാർഡ് കൗൺസിലർ ഷാനവാസ് കെ വി സ്വാഗതം ആശംസിച്ചു.നഗരസഭാ സെക്രട്ടറി ആകാശ് എം എസ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നരണദിവെ ,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.മുഹമ്മദ് അൻവർ എ വി, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ സത്താർ കെ വി, നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ ടോണി സി എൽ, എച്ച് ഇ സി എസ് കമ്പനി ടെക്നീഷ്യൻ ശ്യാം പ്രകാശ്, നഗരസഭ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഷാജി കുമാർ എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ ബസ് സ്റ്റാൻഡ്,13 ഹരിത വിദ്യാലയങ്ങൾ,ഒരു ഹരിത കലാലയം,36 ഹരിത ഓഫീസുകൾ എന്നിവയുടെ പ്രഖ്യാപനവും നടത്തി.നഗരസഭ കൗൺസിലർമാർ,വിവിധ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, സ്ഥാപന മേധാവികളും, നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു , സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം നന്ദി പറഞ്ഞു.
ചാവക്കാട് മലിന ജല സംസ്ക്കരണ പ്ലാന്റ് ഉൽഘാടനം ചെയ്തു
