ക്ഷാമബത്ത കുടിശ്ശിക നിഷേധം;ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധം

ചാവക്കാട്:ക്ഷാമബത്ത കുടിശ്ശിക നിഷേധംസിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ “ലുക്ക് ഔട്ട് ” നോട്ടീസ് പതിപ്പിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് ഇ യു) പ്രതിഷേധം നടത്തി.തലസ്ഥാനനഗരിയിൽ
നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ പ്രതിഷേധ സമരത്തിനിടയ്ക്ക് മൂന്ന് ശതമാനം ഡി എ പ്രഖ്യാപനം നടത്തിയെങ്കിലും കുടിശ്ശിക നിഷേധിച്ച സർക്കാരിൻ്റെ നടപടി  ജീവനക്കാരോടുള്ള വഞ്ചനയുടെ തുടർച്ചയാണെന്നൂം ഭരണപക്ഷ സംഘടനകൾ ഉറക്കം നടിക്കുമ്പോൾ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ  എസ് ഇ യു എന്നും മുൻനിരയിൽ ഉള്ളത് സംഘടനയ്ക്ക് ജീവനക്കാരോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് എസ് ഇ യുവിന്റെ പ്രതിഷേധ സമരം  ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്  സി എച്ച് റഷീദ് പറഞ്ഞു.ജില്ലാ പ്രസിഡണ്ട് അബ്ദുള്ള കൊച്ചിക്കാരൻ അധ്യക്ഷത വഹിച്ച സമരത്തിൽ സംസ്ഥാന നേതാക്കളായ അബ്ദുള്ള ബാബു,മുഹമ്മദ് ഷൗക്കത്തലി, സലിം മതിലകം,പ്രവീൺ, ഫൽഗുണൻ എന്നിവർ സംസാരിച്ചു.മുൻപു രണ്ട് ശതമാനം പ്രഖ്യാപിച്ചപ്പോഴും ഇപ്പോൾ മൂന്നു ശതമാനം പ്രഖ്യാപിച്ചപ്പോഴും കുടിശ്ശിക നിഷേധിച്ച സർക്കാർ ആകെ 79 മാസത്തെ കുടിശ്ശിക നിഷേധിച്ചുകൊണ്ടുള്ള ക്രൂരമായ നടപടിയാണ് സർക്കാർ ജീവനക്കാരോട് കാണിച്ചിട്ടുള്ളത് . പാലക്കാട്, ചേലക്കര വയനാട് ഉപതിരഞ്ഞെടുക്കുകളുടെ പശ്ചാത്തലത്തിൽ കുടിശ്ശികയുള്ള 7 ഗഡുവിൽ ഒരു ഗഡുവായ 3% മാത്രം പ്രഖ്യാപിച്ചപ്പോഴും ആറു ഗഡുകൾ ബാക്കിയാണ്.
ജില്ലാ വൈസ് പ്രസിഡണ്ട് അലി മോൻ സ്വാഗതവും ജില്ലാ ട്രഷറർ സുധീർ കെ ഇ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *