മന്നലാംകുന്ന് കടൽത്തീരത്ത് ചത്ത തിമിംഗലം കുഞ്ഞ് കരക്കടിഞ്ഞു

പുന്നയൂർക്കുളം:മന്നലാംകുന്ന് കടൽത്തീരത്ത്  തിമിംഗലം കുഞ്ഞിനെ ചത്ത നിലയിൽ  കണ്ടെത്തി.ഫിലിം പൈലറ്റ് ഇനത്തിൽപ്പെട്ട ചെറിയ തിമിംഗലം ആണ് കരക്ക് അടിഞ്ഞിട്ടുള്ളത്.ഒരു ദിവസം മുൻപ് ചത്തനിലയാണ് കണ്ടെത്തിയത്.ഇന്നലെ കാലത്ത് നടക്കാൻ ഇറങ്ങിയവരാണ് തിമിംഗലത്തെ കണ്ടത്. മൂന്ന് അടിയോളം നീളമുള്ള ചെറിയ തിമിംഗലം മത്സ്യബന്ധന ഉപകരണത്തിൽ കുടുങ്ങിയോ കപ്പലിൻ്റെ പ്രെപ്പല്ലറിൽ തട്ടി യോ ചത്തതാകാമെന്നാണ് കരുതുന്നത്.ശക്തമായ തിരയിൽ അങ്ങോട്ടുമിങ്ങോട്ടും ഒഴുകിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.തിമിംഗലത്തെ മറവ് ചെയ്താൽ മറ്റു നിയമനടപടികൾ ഉണ്ടാവും എന്ന് ഭയന്ന് ആരും അതിനായി രംഗത്ത് വരുന്നില്ല.തിമിംഗലം കരക്ക് അടിഞ്ഞ വിവരമറിഞ്ഞ്  നിരവധി പേരാണ് കടൽ കരയിലെത്തുന്നത്

കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *