പുന്നയൂർക്കുളം: ചമ്മന്നൂർ മാഞ്ചിറയിൽ ബൈക്ക് അപകടം. അപകടത്തിൽ കാൽനടയാത്രക്കാരൻ ഉൾപ്പെടെ ചമ്മന്നൂർ സ്വദേശികളായ 3 പേർക്ക് പരിക്കേറ്റു. ചമ്മന്നൂർ സ്വദേശികളായ താഴത്തെയിൽ വീട്ടിൽ 26 വയസ്സുള്ള ശ്രീജിത്ത്, താഴത്തിയിൽ വീട്ടിൽ 26 വയസ്സുള്ള മിഥുൻ, പന്തലായിൽ തറയിൽ വീട്ടിൽ 66 വയസ്സുള്ള അബ്ദുൽ റസാക്ക് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായതാ. പരൂർ ഭാഗത്തുനിന്നും ചമ്മന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടന്നു വരികയായിരുന്ന റസാഖിനെ ഇടിക്കുകയും നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയു മായിരുന്നെന്ന് പറയുന്നു.ഇടിയുടെ ആഘാതത്തിൽ
റോഡിലേക്ക് തെറിച്ചുവീണ മൂന്നു പേർക്കും ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റവരെ പരുർ കാരുണ്യം ആംബുലൻസ് പ്രവർത്തകർ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് ശ്രീജിത്തിനെയും മിഥുനെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും റസാക്കിനെ തൃശൂർ ദയാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
