ഗുരുവായൂർ:വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന് നവം.26 (ചൊവ്വാഴ്ച)തിരശീല ഉയരും. ഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാര സമർപ്പണവും അന്ന് നടക്കും.
ഡിസംബർ 11നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി.ദശമി നാളായ ഡിസംബർ 10നാണ് ഗജരാജൻ കേശവൻ അനുസ്മരണ ദിനം. ഗുരുവായൂർഏകാദശിചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ദേവസ്വം അറിയിച്ചു.
ചെമ്പൈ സംഗീതോൽസവം സുവർണ്ണ ജൂബിലി നിറവിൽ;നവംബർ 26 ന് മന്ത്രി ഡോ.ആർ.ബിന്ദു ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും
