നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ഫയലുകൾ തീർപ്പാക്കുന്നില്ല;യു ഡി എഫ് അംഗങ്ങൾ ജീവനക്കാരെ പൂട്ടിയിട്ടു

ചങ്ങരംകുളം: ഫയലുകൾ തീർപ്പാക്കുന്നില്ല നന്നംമുക്ക്ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ യുഡിഎഫ് അംഗങ്ങൾ പൂട്ടിയിട്ടു.ഫയലുകൾ കെട്ടിക്കിടക്കുന്നതിൽ പ്രതിഷേധിച്ചാണ്  യുഡിഎഫ് അംഗങ്ങൾ ജീവനക്കാരെ പൂട്ടിയിട്ടത്. പ്രതിഷേധക്കാരെ പിന്നീട്  പൊലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു. ഇന്നു രാവിലെ 11 ഓടെയാണ് സംഭവം.പഞ്ചായത്തിൽ ആയിരത്തി അഞ്ഞൂറിലധികം അപേക്ഷകളാണ് തീർപ്പുകൽപിക്കാതെ കെട്ടികിടക്കുന്നതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. സേവനം ലഭിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും ഫയലുകൾ തീർപ്പുകൽപിക്കുന്നതിനു കാലതാമസം വന്നതോടെയാണ് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാതിൽ പൂട്ടിയിട്ടു പ്രതിഷേധം തുടർന്നതോടെ ചങ്ങരംകുളം സിഐ ബെന്നി
ജേക്കബിന്റെ നേതൃത്വത്തിൽ
പോലീസെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി.
പോലീസ് പിന്നീട്
പ്രതിഷേധക്കാരുമായും
മേലുദ്യോഗസ്ഥരുമായി സംസാരിച്ചു
അടിയന്തിര നടപടി സ്വീകരിക്കാമെന്നു 
ഉറപ്പ് നൽകി.
മാസങ്ങളായി അത്യാവശ്യ ഫയലുകൾ പോലും നീങ്ങുന്നില്ലെന്നും
സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ മിക്ക ദിവസങ്ങളിലും അവധിയിലാണെന്നും യുഡിഎഫ് മെമ്പർമാർ പറയുന്നു.1500 ൽ അധികം അപേക്ഷകൾ കെട്ടി കിടക്കുന്ന സ്ഥിതി വിശേഷമാണ് പഞ്ചായത്തിലുള്ളതെന്നും,നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ
സംഘടിപ്പിക്കുമെന്നു പ്രതിഷേധക്കാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *