ക്ഷേത്രഗോപുരത്തിലെ ഇളക്കം ചെന്ന ഗുരുവായൂർ കേശവൻ്റെ കൊമ്പുകൾ പുനസ്ഥാപിച്ചു

ഗുരുവായൂർ: ക്ഷേത്രത്തിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഗുരുവായൂർ കേശവന്റെ കൊമ്പുകൾ കാലപ്പഴക്കത്താൽ ഉളക്കം സംഭവിച്ചിരുന്നു. ക്ഷേത്ര അഗ്നിബാധയ്ക്ക് ശേഷം നവീകരണത്തിന്റെ ഭാഗമായി അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയാണ് കൊമ്പ് സ്ഥാപിച്ചത്.50 വർഷത്തിന് ശേഷം കേശവന്റെ കൊമ്പ് പുനസ്ഥാപിക്കുവാൻ അവസരം ലഭിച്ചത് നാരായണാചാരിയുടെ മകൻ ശില്പി എളവള്ളി നന്ദനാണ്. നവീൻ, വിശ്വൻ എന്നിവർ സഹായികളായി.ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഓ ബി . അരുൺ കുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ രാധിക, എഞ്ചിനീയർ അശോകകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് കൊമ്പ് സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *