ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,21,48,251 രൂപ ലഭിച്ചു.കൂടാതെ ഒരു കിലോ 353 ഗ്രാം( 1.353.400 ) സ്വർണവും 13.245 കിലോഗ്രാം വെള്ളിയും ലഭിച്ചു.എസ് ബി ഐ യു ഡി ഇ ഹുണ്ടിയിൽ നിന്ന് 3.07,735 രൂപയും,ഐ സി ഐ സി 72,434 രൂപ , ഇന്ത്യൻ ബാങ്ക് 59,257രൂപ , പി എൻ ബി 26,196 രൂപ ,ഡി എൽ ബി 1,51,328 രൂപ , യു ബി ഐ 73,131രൂപ എന്നിങ്ങനെയും ലഭിച്ചു.ഇതിനു പുറമെ കേന്ദ്ര സർക്കാർ നിരോധിച്ച 1000 നോട്ടിന്റെ 13 എണ്ണവും, 500 ൻ്റെ 17 എണ്ണവും ലഭിച്ചു, പിൻവലിച്ച രണ്ടായിരത്തിന്റെ അഞ്ച് നോട്ടുകളും ലഭിച്ചു.യൂണിയൻ ബാങ്കിനായിരുന്നു ഇത്തവണ ഭണ്ഡാരം എണ്ണൽ ചുമതല
ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.21 കോടി
