“ഇനി ഞാൻ ഒഴുകട്ടെ ” ക്യാമ്പയിനിന്റെ മൂന്നാംഘട്ടം ഉദ്ഘാടനം

വടക്കേക്കാട്:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വടക്കേകാട് ഗ്രാമപഞ്ചായത്തിൽ
ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിന്റെ മൂന്നാംഘട്ടം ഉദ്ഘാടനം പ്രസിഡണ്ട് ഇൻ ചാർജ് ജിൽസി ബാബു നിർവഹിച്ചു.പത്താം വാർഡ് മെമ്പർ സിജില സതീഷ് അധ്യക്ഷത വഹിച്ചു.ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി റഷീദ്, പതിനൊന്നാം വാർഡ് മെമ്പർ ഖാലിദ് എസ് കെ ,ഹരിത കേരള മിഷൻ കോഡിനേറ്റർ രാജി, തൊഴിലുറപ്പ് എ.ഇ ജിജേഷ്, ഓവർസിയർ നിജി,തൊഴിലുറപ്പ് തൊഴിലാളികൾ,എന്നിവർ പങ്കെടുത്തു.മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 2025 മാർച്ച്‌ 21-ഓടെ സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമായി പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *