ഗുരുവായൂർ: പത്ത് ദിവസം നീണ്ടുനിന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആറാട്ടോ ടെ കൊടിയിറങ്ങി.വൈകീട്ട് നാലരയോടെയാണ് ആറാട്ട് ചടങ്ങുകൾക്ക് തുടക്കമായത്. മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവൻ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവച്ച ശേഷമായിരുന്നു കൊടിമരച്ചുവട്ടിലെ ദീപാരാധന. ആറാട്ടുദിവസം മാത്രമാണ് പഞ്ച ലോഹവിഗ്രഹം പുറത്തേയ്ക്കെഴുന്നള്ളിക്കുക. ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി പഞ്ചവാദ്യത്തിൻ്റെ നാദത്തിമർപ്പിൽ എഴുന്നള്ളിയ ഗുരുവായുരപ്പനെ ശർക്കര, പഴം അവിൽ, മലർ എന്നിവയാൽ നിറപറയും, നിലവിളക്കും ഒരുക്കി വരവേറ്റു. രുദ്രതീർഥക്കുളത്തിന് വടക്ക് ഭാഗത്ത് എഴുന്നള്ളിപ്പ് എത്തിയതോടെ പഞ്ചവാദ്യം മേളത്തിന് വഴിമാറി.
പ്രദക്ഷിണം പൂർത്തിയാക്കി ഭഗവതി ക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ് ആറാട്ട് കട വിലെത്തിയതോടെ തന്ത്രിയുടെ കാർമികത്വത്തിൽ ഗംഗ,യമുന തുടങ്ങിയ പുണ്യ തീർഥങ്ങളടക്കമുള്ള എല്ലാ തീർഥങ്ങളേയും രുദ്രതീർഥത്തിലേക്ക് ആവാഹിക്കുന്ന ചടങ്ങായിരുന്നു. തന്ത്രിയും ഓതിക്കൻമാരും കൂടി പുണ്യാഹത്തിനുശേഷം ഭഗവാ ൻ്റെ പഞ്ചലോഹത്തിടമ്പിൽ ആദ്യം മഞ്ഞൾപ്പൊടിയാൽ അഭിഷേകം ചെയ്തശേഷം വലിയ കുട്ടകത്തിൽ തയ്യാറാക്കിയ ഇളനീർ കൊണ്ട് തുടരഭിഷേകം നടത്തി.
അതിനുശേഷം തന്ത്രി, മേൽശാന്തി, ഓതിക്കൻമാർ എന്നിവരൊരുമിച്ച് ഭഗവാനോ ടൊപ്പം രുദ്രതീർഥത്തിൽ ഇറങ്ങി സ്നാനം ചെയ്തു.അധികം വൈകാതെ ഗുരുവായൂരപ്പൻ ആറാടിയ രുദ്രതീർഥത്തിൽ ഇറങ്ങി ഭക്തരും ആറാട്ട് കുളിച്ചു. തുടർന്ന് ഭഗവദ് തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ച് പതി നൊന്ന് ഓട്ടപ്രദക്ഷിണം നടത്തുന്ന ചടങ്ങായിരുന്നു. ആറാട്ട് കഴിഞ്ഞ് ആനപ്പുറത്ത് ക്ഷേത്രത്തിലെത്തിയ ഗുരുവായുരപ്പനെ ക്ഷേത്രം ഊരാളൻ നിറപറവെച്ച് എതിരേ റ്റു. പിന്നീട് തന്ത്രി സ്വർണ്ണധ്വജത്തിലെ സ പ്തവർണ്ണക്കൊടി ഇറക്കിയതോടെ പത്ത് ദിവസം നീണ്ടു നിന്ന ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്‌തിയായി
പത്ത് ദിവസം നീണ്ടുനിന്നഗുരുവായൂർക്ഷേത്രോത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി
