ഗുരുവായൂർ :ശക്തമായ കാറ്റിൽ വീടിനു മുകളിൽ മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന യുവാവിന് ദാരുണാന്ത്യം. മണലൂർ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓല ഷെഡിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു വിഷ്ണു.രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലുണ്ടായിരുന്ന മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. രാവിലെയാണ് വിഷ്ണുവിനെ മരത്തിൻ്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് അന്തിക്കാട് പോലീസും നാട്ടികയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയെങ്കിലും അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇവർ താമസിക്കുന്ന വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിൻ്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരുന്നതിനാൽ ഇവർ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു
മണലൂരിൽ ശക്തമായ കാറ്റിൽ വീടിനു മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം
