ഖാജാ ഫൗണ്ടേഷൻ യുവപണ്ഡിതന്മാരെ ആദരിച്ചു

തൊഴിയൂർ: ”തിരുദൂതരെ അറിയാം അനുധാവനം ചെയ്യാം ” എന്ന ശീർഷകത്തിൽ തൊഴിയൂർ അജ്മീർ ഖാജാ ഫൗണ്ടേഷൻ നടത്തുന്ന റബീഉൽ അവ്വൽ കാമ്പയിനിന്റെ ഭാഗമായി   പണ്ഡിതന്മാരെ ആദരിച്ചു.തൊഴിയൂർ പാലേമാവ് ജുമാ മസ്ജിദിൽ  സുലൈമാൻ ബാഖവി ഉസ്താദിന്റെ കീഴിൽ പഠിച്ച്  വിവിധ കോളേജുകളിൽ നിന്ന് ബിരുദം നേടി സമൂഹത്തിൽ വിവിധ പദവികൾ അലങ്കരിക്കുന്ന യുവ പണ്ഡിതന്മാർ, മഹല്ലിൽ 25 വർഷത്തെ സേവനം പൂർത്തീകരിച്ച  ഉസ്താദുമാർ, ഉസ്താദ് സുലൈമാൻ ബാഖവി എന്നവരെ ആദരിച്ചു.ഷാഹിദുൽ ഉലമ ടി പി അബൂബക്കർ മുസ്ലിയാർ വെമ്പേമേനാട്
കൊമ്പത്തകായിൽ അബ്ദുല്ലകുട്ടി മുസ്ലിയാർ എന്നിവർ മുഖ്യതിഥികളായിരുന്നു.
പ്രശസ്ത വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തകൻ നാസർ ചാവക്കാട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ
അബ്ദുൽ ഹക്കീം അഹ്സനി അൽ അർഷദി,മുഹമ്മദ് അൻഷാഫ് ഫാളിലി,
സാബിർ സഖാഫി,അകീൽ ഹികമി, മുഹമ്മദ് ആസിഫ് സൈനി ഹാശിർ സ്വാബിരി ഫൈസി എന്നീ യുവ പണ്ഡിതന്മാരും പലേമാവ് മഹല്ലിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ മൂഹിയുദ്ധീൻ ദാരിമി, മുഹമ്മദ് മുസ്ലിയാർ, ഹംസ മുസ്‌ലിയാർ,
വി. പി.അഹമ്മദ് മുസ്ലിയാർ എന്നിവരും പലേമാവ് മഹല്ല് മുദരിസ് സുലൈമാൻ ബാഖവിയും ആദരവ് ഏറ്റുവാങ്ങി. ഇ.എമുഹമ്മദുണ്ണി, നസീർ മാളിയേക്കൽ,എ.കെ ആലിക്കുട്ടി, വി.കുഞ്ഞുമുഹമ്മദ് സംസാരിച്ചു.വി കെ റഫീഖ് സ്വാഗതവും ഇ.നജീബ് നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *