പുന്നയൂർക്കുളം പഞ്ചായത്തിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയിൽ അബൂബക്കർ ഹാജി സ്മാരക കുടിവെള്ള പദ്ധതി എൻ കെ അക്ബർ എം എൽ എ നാടിന് സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഇ. കെ നിഷാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പള്ളിക്കര,പഞ്ചായത്ത് അംഗം ദേവകി ശ്രീധരൻ, കുടിവെള്ള ഗുണഭോക്ത സമിതി സെക്രട്ടറി,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,നാട്ടുകാർ,തുടങ്ങിയവർ പങ്കെടുത്തു. സ്ഥലം വിട്ടുനൽകിയ മാസ്റ്ററുടെ മകൾ സൗദയെ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

അബൂബക്കർ മാസ്റ്ററുടെ സ്മരണാർത്ഥം മക്കൾ പഞ്ചായത്തിന് വിട്ടുനൽകിയ ഒരു സെന്റ് ഭൂമിയിലാണ് പദ്ധതി പൂർത്തീകരിച്ചത്.40 ഓളം കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകി.കാതലങ്ങാടി പ്രദേശ വാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ പദ്ധതി വഴി കഴിയും.

Leave a Reply

Your email address will not be published. Required fields are marked *