പുന്നയൂർക്കുളം :ആൽത്തറ രാമരാജ സ്കൂളിലെ 135-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സ്കൂൾ സുവനീർ ” വസന്തം” പ്രകാശനം സ്കൂൾ മാനേജർ ടി പി ഉണ്ണി, സുവനീർ കമ്മിറ്റി ചെയർപേഴ്സൺ നസ് ല എന്നിവർ ചേർന്ന് സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന് നൽകി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനികുമാർ അദ്ധ്യക്ഷത വഹിച്ചു.എസ് എസ് ജി കൺവീനർ പി രാമദാസ്, വിനോദിനിയമ്മ ട്രസ്റ്റ് സെക്രട്ടറി കെ എം പ്രകാശൻ, അനീഷ് മാസ്റ്റർ, സ്കൂൾ ലീഡർ ആദിനാഥു വി പി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ജനറൽ കൺവീനർ എം രാജീവ് സ്വാഗതവും സുവനീർ കമ്മിറ്റി കൺവീനർ എം.പി ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു. ശ്രുതി വിജയൻ,സിജോ പി എം, ദിവ്യ സി എം, ശരണ്യ പി ആർ, മിനി പി, ഷിജി പി കെ, അമൃത എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
രാമരാജ സ്കൂൾ 135-ാം വാർഷിക പതിപ്പ് ‘വസന്തം’പ്രകാശനം ചെയ്തു
