നായരങ്ങാടി സെൻ്ററിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കേക്കാട് :നായരങ്ങാടി സെൻ്ററിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഞമനേങ്ങാട് മൂത്തേടത്ത് സുനിൽ(48) നെയാണ് നായരങ്ങാടി ഗുഡസ് ഓട്ടോ സ്റ്റാൻ്റിന് പിൻവശത്തെ ഒഴിഞ്ഞ പറമ്പിലെ മാവിൽ തൂങ്ങിയ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃത്ദേഹം പോസ്റ്റ്മോർട്ടനടപടികൾക്കായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാജേശ്വരിയാണ് ഭാര്യ.മക്കൾ: ശ്രീഹരി,ശബരി

Leave a Reply

Your email address will not be published. Required fields are marked *