ലോകകപ്പിനെ വരവേറ്റ് ചാവക്കാട് നഗരം

ചാവക്കാട് :കായിക പ്രേമികൾക്ക് ഒത്തുകൂടി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ ബിഗ് സ്ക്രീൻ പ്രദർശനം ഒരുക്കിയതായി നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ പത്ര സമ്മേളനത്തിൽ അറിയിച്ചു.ചാവക്കാട് ഏനാമാവ് റോഡിൽ പീപ്പിൾസ് ഫേബ്രിക്സിന് മുൻവശത്തുള്ള അൽ ഹദീർ കെട്ടിടത്തിലാണ് കായിക പ്രേമികൾക്കായി വലിയ സ്‌ക്രീൻ സ്ഥാപിച്ചിട്ടുള്ളത്.ലോകകപ്പ് മാമാങ്കത്തിന് കൂടുതൽ മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വൈകീട്ട് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ പ്രത്യേക ‘ലോകകപ്പ് ഡി.ജെ വൈബ്’ സംഘടിപ്പിച്ചു.ഫുട്ബോൾ ലഹരി നഗരത്തിലേക്ക് എത്തിക്കുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.ഉദ്ഘാടനവും സമ്മാന പെരുമഴയും.ബിഗ് സ്‌ക്രീൻ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും എൻ.കെ. അക്ബർ എംഎൽഎ നിർവഹിച്ചു.മത്സരങ്ങൾ കാണാൻ എത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി ആകർഷകമായ ‘ഫിഫ വേൾഡ് കപ്പ് സമ്മാന പെരുമഴ’യും ഇതോടൊപ്പം ഒരുക്കി.വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച് സലാം,കെ.പി രഞ്ജിത്ത് കുമാർ, കൗൺസിലർമാരായ ജോയ്സി ടീച്ചർ, കെ.സി സുനിൽ,കെ.വി ശശി,ആരിഫ് പാലയൂർ,ടി.എം ഷാജി,തനൂജ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *