നടൻ വിനായകൻ ഹൈദരാബാദ് പൊലിസ് കസ്റ്റഡിയിൽ

ഹൈദരാബാദ്:നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. വിനായകൻ കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു.കൊച്ചിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാൽ ഗോവയിൽ നിന്നുള്ള കണക്‌ടിങ് ഫ്ലൈറ്റ് ഹൈദരാബാദിൽ നിന്നായതിനാൽ താരം ഹൈദരാബാദിൽ ഇറങ്ങി. തുടർന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതർക്കമാണ് പിന്നീട് കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തന്നെ മർദിച്ചത് എന്നാണ് താരം പറയുന്നത്. തന്നെ കസ്റ്റഡിയിൽ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവായിട്ട് ഉണ്ടല്ലോ എന്നും താരം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *