ചാവക്കാട്:ഹയർ സെക്കന്ററി സ്‌കൂളുകളിൽ അനദ്ധ്യാപക നിയമനം നടത്തുന്നതിനായി ശ്രമം നടത്തുമെന്നു എൻ കെ അക്ബർ എം എൽ എ.കേരള എയ്ഡഡ് സ്കൂൾ നോൺ ടീ
ച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 61 മത് ചാവക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു എം എൽ എ. വിദ്യാഭ്യാസ സെമിനാർ ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ റഫീഖ് പി.വി ഉദ്ഘാടനം ചെയ്തു. എം വി വിജയലക്ഷ്മി മെമ്മോറിയൽവിദ്യാഭ്യാസ അവാർഡ് ദാനം മുനിസിപ്പൽ ചെയർമാൻ ഷീജ പ്രശാന്ത് നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് എൻ വി മധു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ ഷാജു സി സി, സംസ്ഥാന ഐടി കോഡിനേറ്റർ ഇമ്മാനുവൽ വിൻസെന്റ്,സാദിഖ് സി എച്ച്,എം സന്ധ്യ,പി ഡി ജോസ്, സുനിൽ കുമാർ കെ എ,സി സി പെറ്റർ,എം ദീപുകുമാർ,മണികണ്ഠൻ കെ ആർ, പോൾ ജോബ് കെ,ഓമന കെ ജെ,സാമൂവേൽ വി കെ,ലിറ്റി ജോസഫ്,തുടങ്ങിയവർ സംസാരിച്ചു
അനദ്ധ്യാപക നിയമനം നടത്തുന്നതിനായി ശ്രമം നടത്തും;എൻ കെ അക്ബർ എം എൽ എ
