അപകടാവസ്ഥയിലുള്ള പാലംകടവ് പാലം നവീകരിക്കുന്നതിന് 18.6 ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട്:അപകടാവസ്ഥയിലുള്ള പാലംകടവ് പാലം നവീകരിക്കുന്നതിന് 18.6 ലക്ഷം രൂപ അനുവദിച്ചതായും ഏങ്ങണ്ടിയൂര്‍,കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തികളും സ്ലൂയീസ് നിര്‍മ്മാണവും അടിയന്തിരമായി നിര്‍വ്വഹിക്കുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്കിയതായി എന്‍.കെ അക്ബര്‍ എം.എല്‍.എ.ഗുരുവായൂർ നിയോജക മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ  മോണിറ്ററിംഗ് കമ്മിറ്റി യോഗം എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേർന്നു.പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ 4.5 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കടല്‍ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തിയുടെ ടെണ്ടറിന് അനുമതി ആയിട്ടുള്ളതായും പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്നും അഡീഷണല്‍  ഇറിഗേഷന്‍ എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ മീന്‍കടവില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തിയുടെ ടെണ്ടറിന് സര്‍ക്കാര്‍ അനുമതിക്കായി അയച്ചിട്ടുള്ളതായും ഒരുമനയൂര്‍ പഞ്ചായത്തിലെ ചേറ്റുവ കായലിന് സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തിക്ക് ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളതായും അഡീഷണല്‍ ഇറിഗേഷന്‍ എക്സി.എഞ്ചിനീയര്‍ അറിയിച്ചു. ഏങ്ങണ്ടിയൂര്‍,കടപ്പുറം, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള കായലിന്‍റെ സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എക്സി.എഞ്ചിനീയര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 1.02 കോടി രൂപ  ചെലവില്‍ നിര്‍മ്മിക്കുന്ന മണപ്പാട്,മീന്‍കടവ്, അണ്ടാരത്തോട് എന്നീ സ്ലൂയിസുകളുടെ നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുന്നതിന് ഇറിഗേഷന്‍ മെക്കാനിക്കല്‍ ഡിവിഷന്‍ മലമ്പുഴ എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.അപകടാവസ്ഥയിലുള്ള പാലംകടവ് പാലം നവീകരിക്കുന്നതിന് 18.6 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചതായും സമയബന്ധിതമായി പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തി നടത്തണമെന്നും മെക്കാനിക്കല്‍ ഡിവിഷന്‍ എക്സി.എഞ്ചിനീയറോട് എം.എല്‍.എ ആവശ്യപ്പെട്ടു. കടപ്പുറം പഞ്ചായത്തിലെ ഹാര്‍ബര്‍ തോട് വികസനം , സ്ലൂയീസ് നിര്‍മ്മാണം എന്നിവ ആരംഭിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. മണ്ഡലത്തില്‍ ഇനിയും ആവശ്യമായ സ്ലൂയിസുകളുടെ നിര്‍മ്മാണം,കായലിന്‍റെ സൈഡ് പ്രോട്ടക്ഷന്‍ പ്രവര്‍ത്തികള്‍ എന്നിവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് ഇറിഗേഷന്‍ വകുപ്പിനോട് എം.എല്‍.എ ആവശ്യപ്പെട്ടു. ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിജിത സന്തോഷ്,പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സുശീല സോമന്‍ , മൈനര്‍ ഇറിഗേഷന്‍ എക്സി.എഞ്ചിനീയര്‍ അജയകുമാര്‍,അഡീഷണല്‍ ഇറിഗേഷന്‍ എക്സി.എഞ്ചിനീയര്‍ ബിന്ദു എന്‍.പി, മെക്കാനിക്കല്‍ ഡിവിഷന്‍ എക്സി.എഞ്ചിനീയര്‍ ജയിംസ് സി ജോണ്‍, തദ്ദേസ്വയംഭരണ അസി.എക്സി.എഞ്ചിനീയര്‍മാര്‍, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, എല്‍.എസ്.ജി.ഡി അസി.എഞ്ചിനീയര്‍മാര്‍,വിവിധ വകുപ്പിലെയും  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *