ഗുരുവായൂർ:തീർത്ഥാടന നഗരിയായ ഗുരുവായൂരിനെ ഉത്സവ നഗരിയാക്കി തദ്ദേശദിന ദിനാഘോഷത്തിന് തുടക്കം കുറിക്കുന്ന സാംസ്കാരിക ഘോഷയാത്ര.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയിൽ കഥകളി,മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങൾ,തിറ, കാവടി, തുടങ്ങിയ നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും,പുലിക്കളിയും അണിനിരന്നു.പ്രഗത്ഭരായ മേളക്കാർ പങ്കെടുത്ത മേളങ്ങളും ഘോഷയാത്രക്ക് അകമ്പടിയായി.ഗുരുവായൂർ തദേശ ദിനാഘോഷത്തിന് തുടക്കം കുറിച്ചുള്ള ഘോഷയാത്രയിൽ ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള 20 തദേശ സ്ഥാപനങ്ങളിലുള്ളവർ മാത്രമാണ് അണി നിരന്നതെങ്കിലും ഗുരുവായൂരിനെ അക്ഷരാർത്ഥത്തിൽ പൂർണമായും കീഴടക്കുന്നതായി പങ്കാളിത്തം.തുടർന്ന് ഗുരുവായൂർ ടൗൺ ഹാളിൽ ചേർന്ന സാംസ്കാരിക സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾഖാദർ മുഖ്യതിഥിയായി. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി.മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ്, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി വി സുരേന്ദ്രൻ,കുന്നംകുളം നഗരസഭ ചെയർപേർസൺ സീത രവീന്ദ്രൻ, ചാവക്കാട് നഗരസഭ ചെയർപേർസൺ ഷീജ പ്രശാന്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നഫീസകുട്ടി വലിയകത്ത്,കെ ആർ സുമേഷ് എന്നിവർ സംസാരിച്ചു.
തീർത്ഥാടന നഗരിയെ ഉത്സവ നഗരിയാക്കി തദ്ദേശദിനാഘോഷ ഉദ്ഘാടനവും സാംസ്കാരിക ഘോഷയാത്രയും
