ഗുരുവായൂർ:സ്നേഹ കുടുംബകൂട്ടായ്മ സംഗമം തമ്പുരാൻപടി യുവജന സമാജം വായനശാലയിൽ വച്ച് നടന്നു.കൂട്ടായ്മ അംഗം പി.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഭയം പാലിയേറ്റീവ് ചെയർപേഴ്സൺ മൈമുന ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിർദ്ധന രോഗികൾക്കുള്ള ചികിൽസ സഹായം വിതരണം ചെയ്തു.ഡി എച്ച് കെ സംസ്ഥാന കമ്മറ്റി അംഗവും കൂട്ടായ്മ ഭാരവാഹിയുമായ വിശ്വനാഥനാണ് നിർദ്ധന രോഗികൾക്ക് ചികിൽസ സഹായനിധി വിതരണം ചെയ്തത്. ഓരോരുത്തരും സ്വയം ഇതുപോലെയുള്ള ചികിൽസ സഹായങ്ങൾ നൽകാൻ മുന്നോട്ട് വരണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.രക്തദാന മേഘലയിലെ സമഗ്രസംഭാവനക്ക് ഡി എച്ച് കെ സംസ്ഥാന പ്രസിഡൻ്റും അഭയം അംഗവുമായ റ്റി എസ് സജീഷിനെ ചടങ്ങിൽ ആദരിച്ചു.മുൻ ജില്ലാ വോളിബോൾ താരം പത്മിനി, ഷീന വിശ്വൻ എന്നിവർ സംസാരിച്ചു. കൂട്ടായ്മ അംഗം സീതലക്ഷമി നന്ദി പറഞ്ഞു.
സ്നേഹ കുടുംബകൂട്ടായ്മ
