ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ  സാംസ്കാരിക സമ്മേളനം

വടക്കേക്കാട് :ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം മതസൗഹാർദ്ദ വേദിയായി മാറി.ക്ഷേത്രം പ്രസിഡൻ്റ് പി.വി വിജയൻ അദ്ധ്യക്ഷത വഹിച്ച
ചടങ്ങിൽ വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ, സിനിമാനടൻ ശിവജി ഗുരുവായുർ ,ഞമനേങ്ങാട് മഹല്ല് സെക്രട്ടറി നൗഷാദ്, ക്ഷേത്രം തന്ത്രി സൂരജ്,ബ്ലോക്ക് മെമ്പർ തെക്കുമുറി കുഞ്ഞുമുഹമ്മദ്, വാർഡ് മെമ്പർ ശ്രീധരൻ മാക്കാലിക്കൽ, വി.മനോജ് , പൂങ്ങാട് മാധവൻ നമ്പൂതിരി, ടി. കൃഷ്ണദാസ്, ടി.മുകുന്ദൻ പണിക്കർ  തുടങ്ങിയവർ സംസാരിച്ചു.ക്ഷേത്രം മേൽശാന്തി ഗിരീശൻ നമ്പൂതിരി, മാതൃസമിതി അംഗങ്ങളായ തങ്കമണി തയ്യിൽ , അമ്മു,ലീലകുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.ക്ഷേത്രം സെക്രട്ടറി രാജേഷ് സ്വാഗതവും
കേശവൻ നായർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *