പുന്നയൂർക്കുളം:പുന്നൂക്കാവിൽ
വീടിൻ്റെ ടെറസിന് മുകളിൽ തീപിടുത്തം. വാട്ടർടാങ്കും എയർ കണ്ടീഷണറും കത്തിനശിച്ചു. പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം കല്ലഴി മന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീടിനു മുകളിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉണ്ണികൃഷ്ണൻ നമ്പൂതിരി ഗുരുവായൂരിലേക്കു പോയിരിക്കുകയായിരുന്നു. ഈ സമയം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വീടിനു മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കും എയർകണ്ടീഷണറും ആണ് കത്തിനശിച്ചത് .ടെറസിനു മുകളിൽ കൂട്ടിയിട്ടിരുന്ന വിറകും കത്തിയമർന്നിട്ടുണ്ട്.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി.
പുന്നൂക്കാവിൽ വീടിൻ്റെ ടെറസിന് മുകളിൽ തീപിടുത്തം
