നന്മയുടെ പ്രതീകമായി മാധ്യമപ്രവർത്തകൻ ; കളഞ്ഞു കിട്ടിയ പണം ഉടമക്ക് തിരിച്ചു നല്കി

പുന്നയൂർക്കുളം:വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് കളഞ്ഞു കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാധ്യമപ്രവർത്തകൻ. കഴിഞ്ഞ
വെള്ളിയാഴ്ച രാവിലെയാണ് സിസിടിവി റിപ്പോർട്ടർ പി പി ഫൈസലിന് വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും 500 രൂപയുടെ നോട്ട് കെട്ട് കളഞ്ഞു കിട്ടിയത്. തുക സ്റ്റേഷനിൽ ഏല്പിക്കുകയും
പണം കളഞ്ഞുകിട്ടിയതായുള്ള വിവരം സിസിടിവിയിലൂടെയും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. പണം നഷ്ടപ്പെട്ടത് കുരഞ്ഞിയൂർ
സ്വദേശി സത്താറിൻ്റെതായിരുന്നു. വിവരമറിഞ്ഞ ഇയാൾ ബന്ധപെടുകയും വടക്കേക്കാട് എസ് എച്ച് ഒ അനിൽകുമാറിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ വെച്ച് പൈസ കൈമാറുകയും ചെയ്തു. 34500/- രൂപയാണ് കെട്ടിൽ ഉണ്ടായിരുന്നത്. മാതൃകാപരമായ ഫൈസലിൻ്റെ സദ്പ്രവർത്തിയെ എസ് എച്ച്ഒ അഭിനന്ദിച്ചു.പുന്നയൂർക്കുളം പ്രസ് ക്ലബ്, കേരള പത്രപ്രവർത്തക അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹി കൂടിയാണ് ഫൈസൽ

Leave a Reply

Your email address will not be published. Required fields are marked *