എസ് എച്ച് ഒ റിജിൻ എം തോമസിന് പ്രസ് ഫോറം വടക്കാഞ്ചേരി സ്നേഹാദരം നൽകി

വടക്കാഞ്ചേരി : എറണാകുളത്തേക്കു സ്ഥലം മാറി പോകുന്ന
പോലീസ് എസ് എച്ച് ഒ
റിജിൻ എം തോമസിന് പ്രസ് ഫോറം വടക്കാഞ്ചേരി സ്നേഹാദരം നൽകി.
രണ്ടു വർഷത്തോളം സ്തുത്യർഹമായ സേവനത്തിലൂടെ ജനങ്ങളുടെ പ്രശംസ നേടിയ ഉദ്യോഗസ്ഥനാണ് . ആരുടെ ശുപാർശകൾ ഇല്ലാതെ സാധാരണക്കാർക്കു
സ്റ്റേഷനിൽ എത്തി പരാതികൾ പറയുന്നതിനും അർഹമായ പരിഗണന ലഭിക്കുകയും ചെയ്തു വെന്നും പ്രസ് ഫോറം വിലയിരുത്തി.പ്രസ് ഫോറം മുതിർന്ന അംഗം രാധാകൃഷ്ണൻ കൊരവൻ കുഴി ഷാൾ അണിയിച്ചു . പ്രസിഡൻ്റ് മനോജ് കടമ്പാട്ട് ഉപഹാരം സമ്മാനിച്ചു . സെക്രട്ടറി റോയ് ചിറ്റിലപ്പിള്ളി ,നിധിൻ സുഭാഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *