ചാവക്കാട് നഗരസഭ  പ്രാദേശിക തൊഴിൽ മേള സംഘടിപ്പിച്ചു

ചാവക്കാട് :സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി, ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ‘ഉയരെ 2025’ പ്രാദേശിക തൊഴിൽ മേള സംഘടിപ്പിച്ചു. നഗരസഭ എൻ.വി. സോമൻ സ്മാരക ഹാളിൽ വെച്ച് ഗുരുവായൂർ എം.എൽ.എ,എൻ.കെ. അക്ബർ തൊഴിൽമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ  കെ.കെ. മുബാറക് സ്വാഗതം ആശംസിച്ചു.
വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ കെ.വി. ജോതിഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സാലിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഷീദ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബുഷറ ലത്തീഫ്, വിദ്യാഭ്യാസകാര്യ കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ  എം. ആർ രാധാകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ  ജീനാ രാജീവ്, സാജിത സലാം, ജോജി തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം. നന്ദി പറഞ്ഞു.വിവിധ മേഖലകളിൽ നിന്നുള്ള 30-ലധികം തൊഴിൽദാതാക്കളാണ് മേളയിൽ പങ്കെടുത്തത്. കൂടാതെ, 300-ൽ പരം തൊഴിലന്വേഷകരും മേളയിൽ പങ്കെടുത്തു.തൊഴിൽമേളയിലൂടെ ചാവക്കാട് നഗരസഭയിലെ യുവജനങ്ങൾക്കും തൊഴിലന്വേഷകർക്കും തൊഴിൽ നേടാൻ വലിയൊരു അവസരമാണ് നഗരസഭ ഒരുക്കിയത്

Leave a Reply

Your email address will not be published. Required fields are marked *