നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം കൃത്രിമം കാണിച്ച മറ്റം നമ്പഴിക്കാട് പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

ഗുരുവായുർ :നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം കൃത്രിമം കാണിച്ച് പിൻവലിക്കുകയും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്ത   പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ.മറ്റം സബ് പോസ്റ്റ് ഓഫീസിനു കീഴിലെ നമ്പഴിക്കാട്  ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക്സ്  സേവക് വിഭാഗത്തിലെ പോസ്റ്റ് മാസ്റ്റർ കുന്നംകുളം കിഴൂർ സ്വദേശി കോതക്കൽ വീട്ടിൽ മനു കെ ഉണ്ണികൃഷ്ണൻ(27) നെയാണ് ഗുരുവായൂർ ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എസ്.എ ഷക്കീർ അഹമ്മദ് അറസ്റ്റ് ചെയ്തത്.
പൊതു ജനങ്ങളിൽ നിന്നും സേവിങ്സ് ബാങ്ക് ,ഫിക്സഡ് ഡെപ്പോസിറ്റ്,റെക്കറിംഗ് ഡെപ്പോസിറ്റ് എന്നീ വിഭാഗങ്ങളിലായി നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകരറിയാതെ പല ഫോമുകളിലും ഒപ്പിട്ടു വാങ്ങി  അവരുടെ 726000 രൂപയോളം വരുന്ന നിക്ഷേപം കൃത്രിമം കാണിച്ചു കൈക്കലാക്കി പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗി ക്കുകയുമായിരുന്നു.സബ് ഡിവിഷണൽ ഓഫീസിൽ നിന്നും പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനാണ് നിക്ഷേപകന്റെ അക്കൗണ്ടിന്റെ മൊബൈൽ ഡിവൈസിലെയും  ജേർണലിലെയും വ്യത്യാസം കണ്ടു പിടിച്ചത് .തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് പോലെ വിവിധ അക്കൗണ്ടുകളിൽ നിന്നും പ്രതി കൃത്രിമം കാണിച്ചു തുക കൈക്കലാക്കിയതായി കണ്ടെത്തി .പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സി പി ഒ മാരായ ഉദയകുമാർ ,വി.പി സുമേഷ്,  സി പി ഒ ജോസ് പോൾ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *