ഗുരുവായൂർ: സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമഭാവനയുടെയും ആഘോഷമായ തിരുവോണത്തിന് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്തിലുള്ള തട്ടകം ഓണാഘോഷത്തിന് തിരുവെങ്കിടാചലപതി ക്ഷേത മൈതാനിയിൽ കൊടിയേറ്റി സമാരംഭംകുറിച്ചു. രാജീവ് മോഹൻ നഗറിന്റെ പരിസരത്ത് കമനീയമായി സ്ഥാപിച്ച കൊടിമരത്തിൽ മതസൗഹാർദ്ദത്തിന്റെ വിളംബരം തീർത്ത് തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിപ്രസിഡണ്ട് ശശി വാറണാട്ട് , ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി വികാരി റവ:ഫാദർ സെബിചിറ്റാട്ടുകര എന്നിവർ ചേർന്ന് ആർപ്പുളികളാലും, വാദ്യ വിദ്യാൻഷൺമുഖൻ തെച്ചിയിലും സംഘവും ചേർന്നോരുക്കിയ കേളി വന്ദന അകമ്പടിയിലാണ് കൊടിയേറ്റം നിർവഹിച്ചത്. മഹാബലി വേഷവും ഓണാവേശം നൽകി സന്നിഹിതനായിരുന്നു. ക്ഷേത്ര സമിതി ഭാരവാഹികൾ, പള്ളി ട്രസ്റ്റികൾ,തട്ടക ആഘോഷ ഭാരവാഹികൾ, ബ്രദേഴ്സ് ക്ലബ്ബ് ഭാരവാരഹികൾ, വനിതാ വിഭാഗം ഭാരവാഹികൾ തട്ടകം നിവാസികൾ എന്നിവർ തിങ്ങി നിറഞ്ഞ വേദിയിലെ തുടക്കത്തിന് പി.ഐ. ലാസർ, രവി കാഞ്ഞുള്ളി, ബാലൻ വാറണാട്ട്, ശിവദാസ് മൂത്തേടത്ത്, വിനോദ് കുമാർ അകമ്പടി , ചന്ദ്രൻ ചങ്കത്ത് ,രമ്യ വിജയകുമാർ , മേഴ്സി ജോയ് , പി.മുരളീധര കൈമൾ , നന്ദകുമാർ കാരാത്ത് എന്നിവർ നേതൃത്വം നൽകി. അകാലത്തിൽവിട പറഞ്ഞ ക്ലബ്ബ് ഭാരവാഹി രാജീവ് മോഹനൻ്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് അനുസ്മരിക്കുകയും ചെയ്തു. തുടർന്ന് അഡ്വ: ഗോപിനാഥപൈ ഉത്രാട ഗാനം ആലപിച്ച് കലാവിരുന്നിന് തുടക്കം കുറിച്ചു.സ്നേഹപന്തലിൽ 11.30 മുതൽ 2.30 വരെ നീണ്ട് നിന്ന വിഭവ സമൃദ്ധമായ ഓണസദ്യ രാജീവ് മോഹൻ നഗർവേദിയിൽ വില്ലിമേൽ തായമ്പക, കവിത, ഗാനാലാപനം. നാടൻ പാട്ട് എന്നിവയുമുണ്ടായി. വൈകീട്ട് 5 ന് മെഗാ തിരുവാതിര ,സ്റ്റേജിൽ ഇടക്ക ഫൂഷൻ, മാർഗ്ഗം കളി, ഒപ്പന, വിവിധ വ്യത്യസ്ത നൃത്തങ്ങൾ, വയലിൻ സോളോ, സ്പെഷൽ ചാക്യാർ കോമിക്ക് ഷോതുടങ്ങിയ അരങ്ങേറി. തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ നിർദ്ദനരായ അർഹർക്ക് പെൻഷൻ വിതരണം, പ്രതിഭാദരം,സമ്മാനദാനം എന്നിവ ആഹ്ലാദആരവം തീർത്തു നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ,സിനിമാ . സീരിയൽ താരം നിഷ സാരംഗ്, നഗരസഭ കൗൺസിലർമാരായ കെ.പി.ഉദയൻ, ദേവി കദീലിപ് , വി.കെ.സുജിത്ത്, സുബിതാസുധീർ , കെ.പി എ. റഷീദ് വിവിധ സംഘടനാ സാരഥികളായ ടി.എൻ. മുരളി, പി.ഐ.സൈമൺ, സുമേഷ് കൊളാടി , പി.ഐ.ആന്റോ എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികൾക്ക് ജോതിദാസ് ഗുരുവായൂർ, ഹിമ അനിൽ, ബാലചന്ദ്രിക അകമ്പടി ,മാധവൻപൈക്കാട്ട്, സുജിത്ത്കുമാർ നന്ദനം, മുരളി വടക്കൂട്ട്, മായാദേവി ചീരക്കുഴി, ജിഷോ പുത്തൂർ, പി.രാമകൃഷ്ണൻ , പ്രേമ വിശ്വനാഥൻ, എൻ.കെ. ലോറൻസ് കെപരമേശ്വരൻ ,വിജി പ്രശാന്ത്, ആന്റോ നീലങ്കാവിൽ , ശ്രീ നാരായണൻ മുല്ലപ്പിള്ളി, സുകുമാരൻ ആലക്കൽ, എൻ.കെ.പിന്റോ, ഹരിദാസ് വടക്കൂട്ട്, രാജു പി. എന്നിവർ നേതൃത്വം നൽകി. നേരത്തെ തട്ടക ഭവനങ്ങളിൽ പൂക്കള മത്സരം ആഘോഷവുമായി കിടപ്പ് രോഗികൾക്ക് ഓണപുടവ വിതരണം എന്നിവയുമുണ്ടായി
മത സൗഹാർദത്തിന്റെ സന്ദേശം നൽകി തിരുവെങ്കിടം തട്ടകം ഓണാഘോഷം
