ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ക്ഷേത്രം മേൽശാന്തിയായി കാലാവധി പൂർത്തിയാക്കിയ കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരിക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭഗവദ് സേവനത്തിൻ്റെ സർട്ടിഫിക്കറ്റ് നൽകി. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ഉപഹാരം സമ്മാനിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ മേൽശാന്തി സേവനത്തിൻ്റെ തിരിച്ചറിയൽ കാർഡ്‌ നൽകി. ചടങ്ങിൽ ക്ഷേത്രം ഡിഎ പ്രമോദ്കളരിക്കൽ ,അസി.മാനേജർമാരായ കെ.കെ.സുഭാഷ്, എ.വി.പ്രശാന്ത് എന്നിവരുൾപ്പെടെയുള്ള ക്ഷേത്രം ജീവനക്കാരും ഭക്തരും സന്നിഹിതരായി. ക്ഷേത്രത്തിൽ ഒക്ടാബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള പുതിയ മേൽശാന്തിയായി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി സ്ഥാനമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *