വടക്കേക്കാട്:വിജയദശമി ആഘോഷത്തോടനുബന്ധിച്ച് രാഷ്‌ട്രീയ സ്വയം സേവക സംഘം വടക്കേക്കാട് പഥസഞ്ചലനം നടത്തി. അഞ്ഞൂർ റോഡിൽ നിന്നാരംഭിച്ച പഥസഞ്ചലനം അഞ്ഞൂർ ആലിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന സമാപന സഭയിൽ ഖണ്ട് സംഘചാലക് പി.എൻ മുരളി അധ്യക്ഷത വഹിച്ചു. പൂങ്ങാട്ട് മാധവൻ നമ്പൂതിരി മുഖ്യാതിഥിയായി.സേവനവാർത്ത മുഖ്യ പത്രാധിപർ ടി.എ സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.എം.വി ശ്രീ കുട്ടൻ സ്വാഗതവും കെ.എം മഹേഷ് നന്ദിയും പറഞ്ഞു.
പഥസഞ്ചലനം കൂടുതൽ ദൃശ്യങ്ങൾ കാണാം…
