ഗുരുവായൂർ:ബിജെപി ഗുരുവായൂർ നഗരസഭ പൂക്കോട് മേഖല സ്ഥാനാർത്ഥി സംഗമവും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് വന്നവർക്ക് സ്വീകരണവും സംഘടിപ്പിച്ചു. പൂക്കോട് ഏരിയ പ്രസിഡൻ്റ് ജിതിൻ കാവീട് അദ്ധ്യക്ഷത വഹിച്ചു.തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ അനീഷ് ഉദ്ഘാടനം ചെയ്തു.മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്നവരെ ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ, മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, ജനറൽ സെക്രട്ടറി ടി.വി വാസുദേവൻ,കെ.ആർ ചന്ദ്രൻ, കെ.സി വേണുഗോപാൽ,ജിതുൻ ലാൽ, നിധിൻ മരയ്ക്കാത്ത് എന്നിവർ പങ്കെടുത്തു.
ബിജെപി പൂക്കോട് മേഖല സ്ഥാനാർത്ഥി സംഗമവും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് വന്നവർക്ക് സ്വീകരണവും
